ബഹ്റൈൻ: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ യാത്രക്കാർക്ക് നോമ്പ് തുറ വിഭവങ്ങളുമായി പ്രത്യേകം സജ്ജീകരിച്ച ഇഫ്താർ ടെന്റ് ഒരുക്കി ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് വിഖായ ടീം
ക്യാപിറ്റൽ ഗവർണറേറ്റ് സമസ്ത ബഹ്റെറന് നൽകി വരുന്ന ഭക്ഷണ കിറ്റ് വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ മനാമയിലും, ഹിദ്ദിലും, ഈസ്റ്റ് എക്കറിലെ തൊഴിലാളികളുടെ ക്യാമ്പിലും നേരിട്ട് എത്തിച്ചു കൊടുത്ത് ആശ്വാസമാവുകയാണ് എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈൻ വിഖായ ഇഫ്താർ ടെൻ്റ് .
മനാമയിൽ വിതരണം ഉദ്ഘാടനം സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റൂദീൻ സയ്യിദ് പൂക്കോയ തങ്ങളും,ഹിദ്ദ് ഏരിയിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങളും നിർവഹിച്ചു
എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ ,ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ ,മുഹമ്മദ് പെരിന്തൽമണ്ണ എന്നിവർ
ഇഫ്താർ ടെൻ്റ് നേതൃത്വം നൽകി വരുന്നു
എസ് കെ എസ് എസ് എഫ് ബഹ്റൈൻ മീഡിയ കൺവീനർ മുഹമ്മദ് ജസീറിൻ്റെ നേതൃത്വത്തിൽ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് മനാമയിലും, സമസ്ത ഏരിയ നേതാക്കളുടെ സഹകരണത്തോടെ എസ്.കെ.എസ്.എസ്.എഫ്. ഏരിയ കൺവീനർമാരുടെയും, വിഖായ അംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചും ഇഫ്ത്താർ വിഭവങ്ങൾ വിതരണം ചെയ്തു
റമളാൻ അവസാനം വരെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചു ഇഫ്താർ ടെന്റ് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടാതെ സമസ്ത ബഹ്റൈൻ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചു ദിനേനെ വിപുലമായ രീതിയിൽ ഇഫ്ത്താർ സംഗമങ്ങൾ നടന്നു വരുന്നു.