മനാമ: പരിശുദ്ധ ഖുർആൻ അവതീർണമായ റമദാൻ മാസത്തിൽ ഖുർആനിനെ പഠിച്ചും, പഠിപ്പിച്ചും, ആശയ പ്രസരണം നടത്തിയും
രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ചു വരുന്ന ഖുർആൻ പാരായണ, മന:പാഠ മത്സരമായ എട്ടാമത് എഡിഷൻ “തർതീൽ -25” ന്റെ സോൺ തല മത്സരങ്ങൾ സമാപിച്ചു.
ഖുർആൻ പാരായണത്തിനു പുറമെ ഖുർആൻ ക്വിസ്, രിഹാബുൽ ഖുർആൻ, സെമിനാർ, മുബാഹസ തുടങ്ങിയ മത്സര ഇനങ്ങളും തർതീലിന്റെ ഭാഗമായി നടന്നിരുന്നു.
റിഫ സോൺ
ഇസാടൌൺ ഐ സി എഫ് സുന്നി സെന്ററിൽ റിഫാ സോൺ ചെയർമാൻ ഹാരിസിന്റെ അധ്യക്ഷതയിൽ ചേർന്ന റിഫ സോൺ തർതീലിൽ
രിസാല സ്റ്റഡി സർക്കിൾ സോൺ സെക്രട്ടറി സയ്യിദ് ജുനൈദ് തങ്ങൾ പ്രാർത്ഥനയും ഐ സി എഫ് ഇസാ ടൌൺ റീജിയൺ സെക്രട്ടറി അബ്ബാസ് മണ്ണാർക്കാട് ഉദ്ഘാടനവും നിർവഹിച്ചു.
ഹമദ് ടൌൺ സെക്ടർ ജേതാക്കളായി. ഇസാടൌൺ സെക്ടർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
രിസാല സ്റ്റഡി സർക്കിൾ റിഫാ സോൺ ജനറൽ സെക്രട്ടറി ഷബീർ സ്വാഗതവും കലാലയം സെക്രട്ടറി ജുനൈദ് നന്ദിയും അറിയിച്ചു.
മുഹറഖ് സോൺ
ഗുദൈബിയ ഹോട്പോയിന്റ് റെസ്റ്റോറന്റ് പർട്ടി ഹാളിൽ സോൺ ചെയർമാൻ അഷ്‌റഫ് ടി. കെയുടെ അധ്യക്ഷതയിൽ നടന്ന മുഹറഖ് സോൺ തർതീലിൽ രിസാല സ്റ്റഡി സർക്കിൾ മുൻ നാഷനൽ ചെയർമാൻ ശിഹാബ് പരപ്പ പ്രാർത്ഥന യും നാഷനൽ എക്സിക്യൂട്ടീവ് സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിക്കൽ ഉദ്ഘാടനവും നിർവഹിച്ചു. നാഷനൽ ജനറൽ സെക്രട്ടറി ജാഫർ ശരീഫ് ആശംസകൾ അറിയിക്കുകയും ചെയ്തു.
രിസാല സ്റ്റഡി സർക്കിൾ മുഹറക് സോൺ എക്സിക്യൂട്ടീവ് സെക്രട്ടറി ഫർഹാൻ സ്വാഗതവും കലാലയം സെക്രട്ടറി തൗഫീഖ് നന്ദിയും അറിയിച്ചു.
ഗുദൈബിയ സെക്ടർ ജേതാക്കളായി, കസീനോ സെക്ടർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മനാമ സോൺ
സൽമാബാദ് സുന്നി സെന്ററിൽ സോൺ ജനറൽ സെക്രട്ടറി ഫാസിൽ വടക്കേകാടിന്റെ അധ്യക്ഷതയിൽ ചേർന്ന മനാമ സോൺ തർതീലിൽ
രിസാല സ്റ്റഡി സർക്കിൾ മനാമ സോൺ ചെയർമാൻ അൽത്താഫ് അസ്ഹരി പ്രാർത്ഥനയും നാഷനൽ ജനറൽ സെക്രട്ടറി ജാഫർ ശരീഫ് ഉദ്ഘാടനവും, ഐ സി എഫ് നാഷനൽ പബ്ലിക് റിലേഷൻ & മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, ഐ സി എഫ് സൽമാബാദ് റീജിയണൽ ജനറൽ സെക്രട്ടറി അബ്ദുള്ള രണ്ടത്താണി എന്നിവർ ആശംസകളും അറിയിച്ചു.
രിസാല സ്റ്റഡി സർക്കിൾ മനാമ സോൺ കലാലയം സെക്രട്ടറി ശിഹാബ് രണ്ടത്താണി സ്വാഗതവും എക്സിക്യൂട്ടീവ് സെക്രട്ടറി യഹിയ നന്ദിയും അറിയിച്ചു.
സൽമാബാദ് സെക്ടർ ജേതാക്കളായി, സൽമാനിയ സെക്ടർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പങ്കാളിത്തം കൊണ്ടും പ്രകടനം കൊണ്ടും ശ്രദ്ധേയമായ തർതീ ലിൽ അൻപതിലധികം മത്സരാർത്ഥികൾ അഞ്ച് വിഭാഗങ്ങളിലായി മാറ്റുരച്ചു. പരിപാടികൾക്ക് പരിസമാപ്തി കുറിച്ച് മൂന്ന് സോണുകളിലും ഇഫ്താർ സംഗമങ്ങളും നടന്നു . സോൺ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ വരുന്ന 28 ന് നടക്കുന്ന നാഷനൽ തർതീലിൽ മാറ്റുരക്കും.
സഹലയിലെ അൽമാജിദ് സ്കൂൾ കാമ്പസിൽ ഈ മാസം 28 വെള്ളി രാവിലെ 9നാണ് നാഷനൽ മത്സരം അരങ്ങേറുന്നത്. ബഹറൈനിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇതിൻ്റെ ഭാഗമാവും.