മനാമ: വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടന്നു വരുന്ന ഐ.സി.എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർത്ഥികക്കായി സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം തിലാവ ഗ്രാന്റ് ഫിനാലെ യിൽ ബഹ്റൈൻ ഇസ്ലാമിക് സുപ്രീം കൗൺസിൽ അംഗം ശൈഖ് റാഷിദ് ഹസ്സൻ ബുഐനൈൻ മുഖ്യാതിഥി യായി പകെടുക്കും’
ഇന്ന് രാത്രി ഒമ്പതിന് കെ. സിറ്റി ഹാളിൽ ആരംഭിക്കുന്ന നാഷനൽ മത്സരത്തിൽ എട്ട് റീജിയനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും’ സബ് ജൂനിയർ, ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി റീജിയനുകളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിജയികളാണ് ഗ്രാന്റ് ഫിനാലെയിൽ മാറ്റുരക്കുക