മനാമ : ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ നടത്തുന്ന 12 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള യുവതി-യുവാക്കൾക്കും അവരുടെ മാതാപിതാക്കൾക്കുമായുള്ള കൗൺസിലിങ് ക്ലാസ് (𝑭𝒍𝒂𝒎𝒎𝒆 𝒅’𝑬𝒔𝒑𝒐𝒊𝒓) 2025 മാർച്ച് 31 തിങ്കളാഴ്ച്ച രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ കത്തീഡ്രലിൽ നടത്തപ്പെടും.
യുവ ഹൃദയങ്ങൾക്കും കുടുംബങ്ങൾക്കും മാർഗനിർദേശവും പ്രോത്സാഹനവും മാനസികാരോഗ്യ അവസ്ഥകളെ നേരിടുന്നതിനും സമ്മർദ്ദം, ഉത്കണ്ഠ, മറ്റ് വൈകാരിക വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ എന്നിവ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത പ്രത്യേക കൗൺസിലിംഗ് ക്ലാസ് പ്രശസ്ത കൗൺസിലറും തിരുവനന്തപുരം സ്റ്റുഡന്റസ് സെന്റർ ഡയറക്ടറും IAS ഹബ് സിവിൽ സർവീസ് അക്കാദമി അഡ്മിനിസ്ട്രേറ്ററും കൂടിയായ റവ. ഫാദര്‍ സജി മേക്കാട്ട് നേതൃത്വം നൽകും.
ഈ കാലഘട്ടത്തിനു അനിവാര്യമായ ഇത്തരം കൗൺസിലിങ് ക്ലാസ്സുകളിൽ ഏവരും പങ്കെടുക്കുമെന്നു കത്തീഡ്രൽ വികാരി റവ. ഫാ ജേക്കബ് തോമസ്, സഹ വികാരി റവ. ഫാ തോമസ്കുട്ടി പി എൻ , കത്തീഡ്രൽ ട്രസ്റ്റി ശ്രീ സജി ജോർജ് , കത്തീഡ്രൽ സെക്രട്ടറി ശ്രീ ബിനു എം ഈപ്പൻ എന്നിവർ അറിയിച്ചു.
ചിത്രം അടിക്കുറിപ്പ്: ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ മാർച്ച് 31 തിങ്കളാഴ്ച്ച നടത്തുന്ന കൗൺസിലിങ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നൽകുവാന്‍ എത്തിയ റവ. ഫാദര്‍ സജി മേക്കാട്ടിനെ കത്തീഡ്രല്‍ ഭാരവാഹികള്‍ സ്വീകരിക്കുന്നു.