Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഭക്തിസാന്ദ്രമായ ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ ഒഴുകിയെത്തി

by News Desk
March 30, 2025
in BAHRAIN
ഭക്തിസാന്ദ്രമായ ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ ഒഴുകിയെത്തി
ഈദ് ഗാഹിന് സഈദ് റമദാൻ നദ്‌വി നേതൃത്വം നൽകുന്നു

മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിൻ്റെ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഭക്തിസാന്ദ്രമായ ഈദ് ഗാഹില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചെ തന്നെ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ രാവിലെ 5.50 ന് നമസ്കാരത്തിനായി അണിനിരന്നു. ഏറെ ഹൃദ്യമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി സാകൂതം ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞു പോയത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹാണ് ഇന്ത്യന്‍ സ്കൂളിലേത്. വീട്ടുകാരും കുടുംബങ്ങളും ഒന്നിച്ച് കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയും ചെയ്യുന്ന സംഗമമായി മാറാന്‍ ഇതിന് സാധിക്കാറുണ്ട്. ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ്‌വി പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. റമദാന് ശേഷവും സൽക്കർമങ്ങളുടെ നൈരന്തര്യം ഉണ്ടാവണമെന്ന് ഈദ് പ്രഭാഷണത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു. റമദാനിൽ നടത്തിയ ആരാധനകളും സുകൃതങ്ങളും അല്ലാഹു സ്വീകരിക്കുവാനും പ്രതിഫലം ലഭിക്കാനും നിരന്തര പ്രാർഥനകളുണ്ടാവണം. റമദാനിനെ നാം എത്രമാത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നുള്ള ആത്മവിചാരണയും അവലോകനവും വേണ്ടതുണ്ട്. ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും പരലോക വിശ്വാസം ദൃഡീകരിക്കുന്ന നിലപാടുകൾ സ്വീകരിക്കാൻ സാധിക്കണം. ദൈവിക മഹത്വം പ്രകീർത്തിച്ച് വിശ്വാസ പ്രഖ്യാപനം നടത്തുന്ന ആഘോഷമാണ് പെരുന്നാൾ. ഈ ജീവിതത്തിൻ്റെ സുഖ സന്തോഷങ്ങൾക്കപ്പുറം മരണാനന്തര ജീവിതത്തിലെ സന്തോഷവും ആനന്ദവും നമ്മുടെ പരിഗണനയിൽ ഉണ്ടാവണം. സ്വർഗീയ ആരാമങ്ങളിൽ അല്ലാഹുവിനെ കണ്ടുമുട്ടുന്ന വിശ്വാസികളായി മാറാനുള്ള പരിശ്രമങ്ങളും തുടരണമെന്നും റമദാനിലെ കർമങ്ങൾ മുഴു ജീവിതത്തിലും ജാഗ്രതയോടെ നില നിർത്താൻ ശ്രമിക്കണമെന്നും ഉണർത്തി. ഭൗതിക ജീവിതത്തിന്റെ പകിട്ടുകളിലും പൊലിമകളിലും വിശ്വാസികൾ വഞ്ചിതരായിപ്പോവരുത്. വിശ്വാസം ഊട്ടിയുറപ്പിക്കാനും പ്രതിസന്ധികള്‍ വകഞ്ഞുമാറ്റി മുന്നേറാനും റമദാന്‍ കരുത്തേകിയിട്ടുണ്ട്. പ്രവാചകന്‍മാര്‍ നിലകൊണ്ട ആശയാദര്‍ശത്തില്‍ അടിയുറച്ച് നിലകൊള്ളാനും അതിന് മുന്നിലുള്ള പ്രതിസന്ധികള്‍ അതിജീവിക്കാനും സ്ഥിര ചിത്തതയോടെ നിലകൊള്ളാനും കഴിയുമ്പോഴാണ് ദൈവിക സഹായം ലഭ്യമാവുന്നത്. അതിന് പ്രചോദനം നൽകുന്ന ഒന്നാണ് കഴിഞ്ഞ ഒരു മാസം നീണ്ടു നിന്ന വ്രതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, സുന്നീ ഔഖാഫ് അധികാരികൾ, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ, ഈദ്ഗാഹുകളുടെ വിജയത്തിനും സുഗമമായി നടത്തിപ്പിനുമായി സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. ഈദ് ഗാഹ് സംഘാടക സമിതി രക്ഷാധികാരി സുബൈർ എം.എം, ജനറൽ കൺവീനർ പി.പി.ജാസിർ, സക്കീർ ഹുസൈൻ, ജമാൽ നദ്‌വി, സമീർ ഹസൻ, ഖാലിദ് സി, അബ്ദുൽ ഹഖ്, മൂസ കെ.ഹസൻ, യൂനുസ് രാജ്, മുഹമ്മദ് ഷാജി, വി.കെ.അനീസ്, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദലി മലപ്പുറം, മുഹമ്മദ് ഷമീം, സജീർ കുറ്റിയാടി, മൂസ കെ ഹസൻ, ഫസ്‌ലു റഹ്മാൻ മൂച്ചിക്കൽ, മുസ്തഫ, സുഹൈൽ റഫീഖ്, അഹ് മദ് റഫീഖ്, മജീദ് തണൽ, സിറാജ് എം.എച്ച്, അബ്ദുശ്ശരീഫ്, ജൈസൽ ശരീഫ്, യൂനുസ് രാജ്, മുജീബ് റഹ് മാൻ, സലാഹുദ്ദീൻ കിഴിശ്ശേരി, ശാക്കിർ, മുഹമ്മദ് കുഞ്ഞി, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര, ലത്തീഫ് കടമേരി, അൽതാഫ്, അജ്മൽ ശറഫുദ്ധീൻ, ഇർഫാൻ, ഷൗക്കത്ത്, സഫീർ, അബ്ദുന്നാസർ, അബ്ദുൽ ഹക്കീം, റഫീഖ് മണിയറ, കെ.പി.സമീർ, ലത്തീഫ്, ഇജാസ് മൂഴിക്കൽ, റഹീസ്, ലുബൈന ഷഫീഖ്, സാജിദ സലീം, ഷൈമില നൗഫൽ , റഷീദ സുബൈർ, സഈദ റഫീഖ്, ഫാത്തിമ സാലിഹ്, ബുഷ്റ അശ്റഫ് തുടങ്ങിയവര്‍ ഈദ്ഗാഹിന് നേതൃത്വം നല്‍കി.

 

 

ShareSendTweet

Related Posts

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.

July 4, 2025
Next Post
റമദാനിൽ നേടിയ വിശുദ്ധി കാത്തു സൂക്ഷിക്കുക: സൈഫുല്ല ഖാസിം

റമദാനിൽ നേടിയ വിശുദ്ധി കാത്തു സൂക്ഷിക്കുക: സൈഫുല്ല ഖാസിം

ഐ . സി . എഫ് . ഉമ്മുൽ ഹസ്സം ഈദ് സംഗമം നടത്തി

ഐ . സി . എഫ് . ഉമ്മുൽ ഹസ്സം ഈദ് സംഗമം നടത്തി

പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Recent Posts

  • നന്നായി ആസ്വദിച്ചോളു, പക്ഷെ കാര്യമില്ല, അമേരിക്കയിൽ ഇതുവരെ മൂന്നാം കക്ഷി വിജയിച്ച ചരിത്രമില്ല!! കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു, – ട്രംപ്
  • ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്
  • അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍
  • സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.