മനാമ : ഐ . സി . എഫ് . ഉമ്മുൽ ഹസ്സം റീജിയൻ കമ്മിറ്റി ഈദ് സംഗമം നടത്തി. പെരുന്നാൾ നിസ്കാരത്തിനു ശേഷം നടന്ന സംഗമത്തിൽ നിരവധിപേർ ഒത്തുകൂടി ഈദ് ആശംസകൾ അർപ്പിച്ചു. ഉമ്മുൽ ഹസ്സം സുന്നി സെന്ററിൽ നടന്ന പരിപാടിയിൽ
റീജിയൻ ഡെപ്യൂട്ടി പ്രസിഡണ്ട് നസ്വീഫ് അൽ ഹസനി ഈദ് സന്ദേശം നൽകി, ലോക സമാദാനത്തിന്ന് പരസ്പര സ്നേഹവും സൗഹാർദ്ദവും ഉയർത്തി പിടിക്കുക എന്നും ഈദ് സന്ദേശത്തിൽ ഓർമപ്പെടുത്തി.
റീജിയൻ പ്രസിഡന്റ് അബ്ദുൽറസാഖ് ഹാജി അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ, റീജിയൻ സെക്രട്ടറി അഷ്കർ താനൂർ ഈദ് ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ മധുരപലഹാരം വിതരണം ചെയ്തു . മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥനാ മജ്‌ലിസും സംഘടിപ്പിച്ചു.