മനാമ: കഴിഞ്ഞ 30 വർഷങ്ങളിൽ അധികമായി ബഹറിൻ പ്രവാസിയായിരുന്ന ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി മാത്യു മത്തായി ചാക്കോ (59) നിര്യാതനായി. ബഹറിലെ അൽമോയദ് കോൺട്രാക്ടിംഗ് ഗ്രൂപ്പിൽ പ്ലംബിംഗ് ഫോർമാനായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. നാട്ടിൽ സഹധർമ്മിണിയും രണ്ടു മക്കളും ആണ് ഉള്ളത്. ഭൗതികശരീരം വ്യാഴാഴ്ച ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.