മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) ഗ്ലോബൽ സമ്മിറ്റ് വിളംബരം സംഘടിപ്പിച്ചു. മെയ് 9, 10 തിയ്യതികളിൽ കേരള മുസ്ലിം ജമാഅത്തിന്റെ കാർമികത്വത്തിൽ രണ്ട് ദിവസങ്ങളിലായി ബാബാ സിറ്റി ഹാളിൽ നടക്കുന്ന സമ്മിറ്റിൽ ഇരുപത്തിനാല് രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും
മനാമ എമിറേറ്റ്സ് ടവറിൽ നടന്ന സമ്മിറ്റ് വിളംബര സംഗമം കെ സി. സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യഷതയിൽ ഐ.സി.എഫ് ഇന്റർനാഷനൽ വൈസ് പ്രസിഡണ്ട് അഡ്വ: എം. സി. അബ്ദുൾ കരീം ഹാജി ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ആർ. എസ്. സി. ഗ്ലോബൽ ഭാരവാഹികളായ കബീർ ചേളാരി, ശഫീഖ് ജൗഹരി, അബ്ദുൾ ഹക്കിം സഖാഫി കിനാലൂർ, സാമൂഹ്യ പ്രവർത്തകൻ ഫസലുൽ ഹഖ്, പ്രവാസി രിസാല സബ് എഡിറ്റർ വി പി.കെ. മുഹമ്മദ്, അബ്ദു റഹീം സഖാഫി വരവൂർ, മൻസൂർ അഹ്സനി വടകര പ്രസംഗിച്ചു.
സി.എച്ച്, അഷ്റഫ്, സിയാദ് വളപട്ടണം, ഷം സു പൂക്കയിൽ, അബ്ദുള്ള രണ്ടത്താണി, ശിഹാബ് പരപ്പ, അഗ്റഫ് മങ്കര, മുനീർ സഖാഫി ചേകനൂർ, ജാഫർ പട്ടാമ്പി, ഹംസ പുളിക്കൽ,, അഡ്വ ശബീറലി, സംബന്ധിച്ചു. സ്വാഗതസംഘം സിക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ആർ. എസ്. സി ജനറൽ സിക്രട്ടറി ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.









