മനാമ :ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ വനിതാവിഭാഗം മനാമ ഏരിയ സ്ത്രീകൾക്കായി റമദാനിൽ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. അൽ നൂർ അധ്യായത്തെ അടിസ്ഥാനമാക്കി ഓൺലൈനിൽ നടത്തിയ പരീക്ഷയിൽ ഉമ്മു അമ്മാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൈഫുന്നിസ രണ്ടാം സ്ഥാനവും, ഫാത്തിമ സുനീറ , ഷംലത്ത് ഇർഷാദ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. പൊതുജന പങ്കാളിത്തം കൊണ്ട് വിജ്ഞാന പരീക്ഷ ഏറെ ശ്രദ്ധേയമായിരുന്നു എന്ന് ഭാരവാഹികൾ പറഞ്ഞു. ഖുർആനിന്റെ ആഴങ്ങളിൽ ഇറങ്ങി ചെന്ന് അവയെ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരീക്ഷയിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു. മെഹറ മൊയ്‌ദീൻ, ഫസീല ഹാരിസ് എന്നിവർ വിജ്ഞാന പരീക്ഷക്ക് നേതൃത്വം നൽകി.