മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ആലേഖ് ’25 ഇന്റർ-സ്കൂൾ ചിത്രകലാ മത്സരത്തിനായുള്ള രജിസ്ട്രേഷന് ആവേശജനകമായ പ്രതികരണം. ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പതിപ്പായ ആലേഖിനായി ഇതിനകം രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ നിന്നും ആയിരത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി ഏപ്രിൽ 22ലേക്ക് നീട്ടിയിട്ടുണ്ട്. മത്സരത്തിൽ അന്തിമ പങ്കാളിത്തം 3,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആലേഖ് ’25 ഏപ്രിൽ 24, 25 തീയതികളിൽ സ്കൂളിന്റെ ഇസ ടൗൺ കാമ്പസിലാണ് നടക്കുക. ഈ വർഷത്തെ മത്സരം 5 മുതൽ 18 വരെ പ്രായമുള്ള വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നടത്തുന്നത്: ദൃശ്യ, വർണ്ണ, സൃഷ്ടി, പ്രജ്ഞ എന്നിവയാണ് ഈ ഗ്രൂപ്പുകൾ. മത്സരത്തിൽ രജിസ്റ്റർ ചെയ്യാനുള്ള മികച്ച പ്രതികരണത്തിൽ ജനറൽ കൺവീനർ ശശിധരൻ എം, കൺവീനർ ദേവദാസ് സി എന്നിവർ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ സ്‌കൂളിന്റെ കലാപരമായ കഴിവുകളും സാംസ്കാരിക സമന്വയവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയാണ് ഈ മികച്ച പ്രതികരണം സൂചിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ഏപ്രിൽ 24നു വ്യാഴാഴ്ച വൈകുന്നേരം 6:00 മണിക്ക് ജഷൻമാൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങോടെ രണ്ട് ദിവസത്തെ ആഘോഷം ആരംഭിക്കും. തുടർന്ന് പ്രശസ്ത കലാകാരൻ മൊഹ്‌സെൻ അൽതൈതുൺ നയിക്കുന്ന 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികക്കുള്ള ഒരു പ്രത്യേക ശിൽപനിർമ്മാണ ശാല നടക്കും. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ശില്പകലാ ശാല വിദ്യാർത്ഥികൾക്ക് ശിൽപ കല പര്യവേക്ഷണം ചെയ്യാനുള്ള അപൂർവ അവസരമായിരിക്കും. ഏപ്രിൽ 25നു വെള്ളിയാഴ്ച പ്രധാന പെയിന്റിംഗ് മത്സരം നടക്കും. വിദ്യാർത്ഥികൾക്ക് അവരുടെ വിഷയങ്ങൾ വേദിയിൽ നൽകും. രാവിലെ 10മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ആർട്ട് വാൾ, മുതിർന്ന കലാകാരന്മാർക്ക് അവരുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്നതിനായി അവസരമേകും. ആർട്ട് വാളിനുള്ള രജിസ്ട്രേഷൻ അന്ന് രാവിലെ 9മണിക്ക് ആരംഭിക്കും. ഏപ്രിൽ 25ന് വൈകുന്നേരം 6:30 ന് സമാപന ചടങ്ങും സമ്മാന വിതരണവും നടക്കും.

• സ്കൂളുകൾ വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി: ഏപ്രിൽ 22, 2025
• എല്ലാ വിദ്യാർത്ഥികളും അവരുടെ സ്കൂൾ യൂണിഫോമും ഐഡിയും ധരിക്കണം
• മത്സര ഹാളിനുള്ളിൽ മൊബൈൽ ഫോണുകൾ അനുവദനീയമല്ല
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ,പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് നടരാജൻ എന്നിവർ കലാപരമായ കഴിവുകൾ, സാംസ്കാരിക സമന്വയം, യുവ മനസ്സുകളുടെ അതിരുകളില്ലാത്ത സർഗ്ഗാത്മകത എന്നിവ പരിപോഷിപ്പിക്കാനുള്ള വേദിയാണിതെന്ന് പരിപാടിയെ വിശേഷിപ്പിച്ചു.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:
• സതീഷ് പോൾ: +973 39813905
• ലേഖ ശശി: +973 39804126
• ഫഹീമ ബിൻ റജബ്: +973 33799916
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കൊടുത്ത ഗൂഗിൾ ഫോം പൂരിപ്പിച്ചു ഏപ്രിൽ 22നകം സമർപ്പിക്കുക: https://forms.gle/ DZWXXD5GDFySLF5HA