മനാമ: ആധുനിക കാലഘട്ടത്തിലെ സമ്മർദ്ദവും തിരക്കും നിറഞ്ഞ ജീവിതത്തിൽ സ്നേഹത്തിന്റെയും പരസ്പര ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ ദാമ്പത്യ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുന്നതിനായി എസ് എൻ സി എസ് ലേഡീസ് ഫോറം ‘ഫാമിലി ഹാപ്പിനെസ്സ് ‘പ്രോഗ്രാം’ ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച മെയ് 2 ന് വൈകീട്ട് 7:30 ന് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് സംഘടിപ്പിച്ചു.
ദാമ്പത്യജീവിതത്തിൽ നല്ല ബന്ധങ്ങൾ എങ്ങനെ വികസിപ്പിക്കാം എന്നതിനെ പറ്റി വിവിധ ആശയങ്ങളും, മാർഗ്ഗനിർദേശങ്ങളും ഉൾപെടുത്തിയ പരിപാടി പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദീപ്തി പ്രസാദ് അവതരിപ്പിച്ചു. പങ്കാളികളെ കൂടുതൽ അടുത്തറിയുവാൻ ഉതകുന്ന പ്രശ്നോത്തരികളും കായിക വിനോദങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. എസ് എൻ സി എസ് ലേഡീസ് ഫോറം കൺവീനർ സംഗീത ഗോകുൽ സ്വാഗതം ആശംസിച്ച ചടങ്ങിന് ആക്ടിങ് ചെയർമാൻ പ്രകാശ് കെ പി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പരിപാടിയുടെ അവതാരക സുധ സുനിൽ നന്ദിയും രേഖപ്പെടുത്തി.