മനാമ : പെൺ കുട്ടികൾക്ക് വഫിയ്യ സമന്വയ വിദ്യാഭ്യാസം നൽകുന്ന വടകര താലൂക്കിലുള്ള ഏക വനിതാ കോളേജായ പെരുമുണ്ടശ്ശേരിയിലെ ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജിൻ്റെ പ്രചരണാർത്ഥം ബഹ്‌റൈനിലെത്തുന്ന നേതാക്കൾക്കുള്ള സ്വീകരണവും സ്നേഹ സംഗമവും 2025 മെയ് 9 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മനാമ കെ എം സി സി ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പ്രസിഡന്റും ,അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി സെക്രട്ടറിയും ആയ സംവിധാനത്തിലെ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജ് നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് പേരുമുണ്ടാശ്ശേരിയിലെ
ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ്.
ചടങ്ങിൽ സി ഐ സി ജന:സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി
കെ മുഹമ്മദ് സാലിഹ് (വൈ:പ്രസിഡന്റ് വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി)
മുഹമ്മദ് മാടോത്ത് (ജന:സെക്രട്ടറി വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി)
അബ്ദുൽ മജീദ് വാഫി (പ്രിൻസിപ്പല്‍ വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി)
എന്നിവർ പങ്കെടുക്കും.
പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നതായും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പത്ര സമ്മേളനത്തിൽ
വാഫി വഫിയ്യ
ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റി
ഭാരവാഹികളായ
ഫൈസൽ കോട്ടപ്പള്ളി
പി എം എ ഹമീദ് അരൂർ
പി കെ ഇസ്ഹാഖ്
ഷൗക്കത്ത് തയ്യുള്ളതിൽ
സൂപ്പി ഹാജി ചെറിയ കക്കാട്ട്
ഇസ്മായിൽ ജംബോ
ഷൗക്കത്ത് കോരങ്കണ്ടി
ജമാൽ കല്ലുംപുറം
റഫീഖ് വണ്ണാങ്കണ്ടി
സാജിദ് അരൂർ
എന്നിവർ പങ്കെടുത്തു.