വാഷിങ്ടൺ: മറീനുകളെയും മറ്റ് സൈനികരെയും താൻ വിന്യസിച്ചതുകൊണ്ടുമാത്രമാണ് ലോസ് ആഞ്ജലീസ് നഗരം കത്തിയമരാതെ ഇന്നും മനോഹരമായി നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ കുടിയേറ്റനയത്തിനെതിരേ കാലിഫോർണിയയിലെ ലോസ് ആഞ്ജലീസിൽ ആരംഭിച്ച പ്രതിഷേധം ദിവസങ്ങൾക്കിപ്പുറവും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഞാൻ സൈന്യത്തെ ലോസ് ആഞ്ജലീസിലേക്ക് അയക്കാതിരുന്നുവെങ്കിൽ ഒരിക്കൽ മനോഹരവും മഹത്തായിരുന്നതുമായ നഗരം ഇപ്പോഴേക്കും കത്തിയമർന്നുപോകുമായിരുന്നെന്ന് ട്രംപ് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോസ് ആഞ്ജലീസ് തെരുവുകളിലെ നിലവിലെ സംഘർഷം ഉയർത്തുന്ന ഭീഷണി, കുറച്ചുമാസം […]