മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു വിശ്വസിച്ചിരുന്ന രാഷ്ട്രീയാദര്‍ശത്തില്‍ അതിശക്തമായി നിലകൊണ്ടയാളായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ മ്യൂല്യച്യുതിയുണ്ടാകുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്വരമുയര്‍ത്തി. സി.പി.ഐ.എമില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിന്റെ ഉടമയായിരുന്നു വി എസ് എന്ന് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ അനുശോചന സന്നേശത്തിൽ അറിയിച്ചു
അദ്ദേഹത്തിന്റെ സ്‌നേഹജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
സി പി എം നേ സംബന്ധിച്ചിടത്തോളം ഇന്ന് ജീവിച്ചിച്ചിരിക്കുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ആണ് വി എസ്. അദ്ദേഹം തികഞ്ഞൊരു കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ അടിയുറച്ചു നിന്ന കറ കളഞ്ഞ പൊതു പ്രവർത്തകനും അഴിമതിക്കെതിരെയുള്ള നിലപാട് എന്നിവയിൽ മറ്റുള്ള കമ്മ്യൂണിസ്റ്റുകാരിൽ നിന്നും വ്യതിചലിച്ചു നിൽക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.








