മനാമ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ അനിഷേധ്യനായ നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹ്റൈൻ നവ കേരള അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമര പോരാട്ട ഭൂമികയിൽ പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്ക് പല തവണ വിധേയനായ വിഎസ് എന്നും അഴിമതിക്കെതിരെയും അവകാശ സമര പോരാട്ടങ്ങൾക്ക് വേണ്ടി പോരാടുന്നവരുടെയും ആശയും ആവേശവും ആയിരുന്നു. സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായിരുന്ന വി എസ് വർഗീയതക്കെതക്കെതിരെ എന്നും സന്ധിയില്ലാത്ത പോരാട്ടം നടത്തിയ നേതാവായിരുന്നു.വിഎസ്സിൻ്റെ അഭാവം കേരള രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യത തന്നെ സൃഷ്ടിക്കുമെന്നും ബഹ്റൈൻ നവ കേരള അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു








