മനാമ: മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. നിരവധിയായ തൊഴിലാളി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച് ജയിൽ വാസമനുഭവിച്ച പോരാളിയായിയിരുന്നു വി.എസ്. സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുക വഴി സാധാരണക്കാരുടെയും തൊഴിലാളികളുടെയും നേതാവായി വി.എസ് മാറി.
വി എസ് ന്‍റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യനെയാണ് നഷ്ടമായിരിക്കുന്നത്. വി എസ് ന്‍റെ നിര്യാണത്തില്‍ മലയാള ജനതയുടെ ദുഃഖത്തില്‍ പ്രതീക്ഷ ബഹ്‌റൈനും പങ്ക് ചേരുന്നു. ആത്മാവിനു നിത്യ ശാന്തി നേരുന്നു.








