തൃശൂര്‍ : കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌റ് സുജിത്തിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സുജിത്തിനെ മര്‍ദിച്ച സിപിഒ സജീവന്റെ തൃശൂര്‍ മാടക്കാത്തറയിലെ വീട്ടിലേക്കും മാര്‍ച്ച് നടത്തി. ഇവന്‍ നാടിന് അപമാനം എന്നെഴുതിയ പോസ്റ്ററില്‍ സുജിത്തിന്റെ ചിത്രമടക്കം പതിപ്പിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് സമീപമുള്ള പ്രധാന കവലയില്‍ പൊലീസ് ക്രിമിനലുകള്‍ നാടിന് അപമാനം എന്ന പോസ്റ്റര്‍ പതിച്ചു. മണ്ണൂത്തി സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ എത്തി സിപിഒ സജീവന്റെ […]









