പുൽപള്ളി: പുൽപ്പള്ളിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മീനംകൊല്ലി കനിഷ്ക നിവാസിൽ കനിഷ്ക ( 15) മുൻപും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പൊലീസ്. അച്ഛനും അമ്മയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കനിഷ്ക. അടുത്തിടെ പെൺകുട്ടിയെ സ്കൂൾ മാറ്റിയിരുന്നു. കൂട്ടുകാരെ വിട്ടുപിരിയേണ്ടിവന്നതും വിഷമത്തിനിടയാക്കി. മുത്തച്ഛനും മുത്തശ്ശിക്കും പിതാവിനുമൊപ്പമാണ് കനിഷ്ക താമസിക്കുന്നത്. അമ്മ മറ്റൊരു വീട്ടിലാണ് താമസം. ശനിയാഴ്ച മീനംകൊല്ലിയിൽ നടന്ന ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന കുട്ടിയെ നാട്ടുകാരും വീട്ടുകാരും തിരയുന്നതിനിടെയാണു വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഇന്നലെ […]









