കണ്ണനല്ലൂർ: കൊല്ലത്ത് പോലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കു മുന്നിൽ വിചിത്ര അറിയിപ്പുമായി കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ. പോലീസ് സ്റ്റേഷനിൽ സേവനങ്ങൾക്കായി വരുന്ന പൊതുജനങ്ങൾ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാൽ മതിയെന്ന അറിയിപ്പാണ് സ്റ്റേഷനിലുള്ളിലെ ഗ്ലാസിൽ പതിപ്പിച്ചിരിക്കുന്നത്. സ്റ്റേഷന് മുന്നിൽ പതിപ്പിച്ചിരിക്കുന്ന നോട്ടീസ് ഇങ്ങനെ- ‘പോലീസ് സ്റ്റേഷനിൽ സേവനങ്ങൾക്കായി വരുന്ന പൊതുജനങ്ങൾ സ്റ്റേഷൻ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ച് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു’. അതേസമയം സ്റ്റേഷനിൽ സ്ഥലപരിമിതിയുണ്ടെന്നും പരാതിയുമായും അല്ലാതെയും നിരവധി പേർ വരുന്നതിനാലാണ് […]









