വാഷിങ്ടൻ: പാക്കിസ്ഥാനും അമേരിക്കയും തമ്മിൽ ധാതുമേഖലയിൽ ഒത്തുചേർന്ന് പ്രവർത്തിക്കാൻ ധാരണയായതായി റിപ്പോർട്ട്. ഇതിനായി 500 500 മില്യൻ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്തുക. ആദ്യപടിയായി യുഎസിലേക്ക് അപൂർവ ധാതുക്കൾ കപ്പൽ മാർഗം പാക്കിസ്ഥാൻ കയറ്റിയയച്ചു. സെപ്റ്റംബറിലെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് യുഎസും പാക്കിസ്ഥാനുമായി ഇതു സംബന്ധിച്ച കരാറിൽ ഏർപ്പെട്ടത്. ധാതുമേഖലയുടെ വികസനത്തിനും ധാതുക്കളുടെ പര്യവേഷണത്തിനുമാണ് കരാർ. അന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അപൂർവ ധാതുക്കളുടെ സാംപിളുകൾ പെട്ടിയിൽ പ്രദർശിപ്പിച്ചിരുന്നു. […]









