മോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരികെ നേടാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തെ എതിർത്ത് ഇന്ത്യയും. റഷ്യ, ചൈന, പാക്കിസ്ഥാൻ എന്നിവരോടൊപ്പമാണു ട്രംപിന്റെ ഭീഷണിക്കു മുന്നിൽ വഴങ്ങേണ്ടതില്ലെന്ന നിലപാടുമായി രംഗത്തെത്തിയതെന്നു റിപ്പോർട്ട്. മോസ്കോയിൽ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിലായിരുന്നു രാജ്യങ്ങൾ നിലപാട് അറിയിച്ചത്. അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്. മാത്രമല്ല അഫ്ഗാനിസ്ഥാനിലും സമീപ […]









