Wednesday, April 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കാടിന്റെ മൗനത്തിലൊരു ‘കുട്ടവഞ്ചി സവാരി’

by News Desk
December 28, 2025
in TRAVEL
കാടിന്റെ-മൗനത്തിലൊരു-‘കുട്ടവഞ്ചി-സവാരി’

കാടിന്റെ മൗനത്തിലൊരു ‘കുട്ടവഞ്ചി സവാരി’

പണ്ട്​ മലയാളികൾക്ക്​ കുട്ടവഞ്ചി സവാരി നടത്തണമെങ്കിൽ തമിഴ്​നാട്​-കർണാടക അതിർത്തിയിലെ ഹൊഗനക്കലിൽ പോകണമായിരുന്നു. ​ഇപ്പോൾ പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്ത്​ അടവി എക്കോ ടൂറിസത്തിലേക്ക്​ വന്നാൽ മതി. കല്ലാർ പുഴയിൽ ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ ഉഗ്രനൊരു കുട്ടവഞ്ചി സവാരി നടത്താം. രാവിലെ 8.30 മുതലാണ്​ പ്രവേശനം. നാലുപേർക്കിരിക്കാവുന്ന ഒരു കുട്ടവഞ്ചിക്ക്​ 400 രൂപയാണ്​ ഫീസ്​ (അരമണിക്കൂർ). പക്ഷേ, 800 രൂപക്കുള്ള ഒരു മണിക്കൂർ യാത്രയാണ്​ ഏറെ രസകരം.

‘ആനക്കൂട്​’ സ്​ഥിതിചെയ്യുന്ന കോന്നിയിൽനിന്ന്​ 16 കിലോമീറ്റർ അകലെ തണ്ണിത്തോട്​ പഞ്ചായത്തിലെ കല്ലാറിലാണ്​ കുട്ടവഞ്ചി യാത്ര ഒരുക്കിയിരിക്കുന്നത്​. ഒഴുക്കി​ന്റെ ഈണവും വനം നൽകുന്ന ശാന്തതയും ഇരുകരകളിലെയും പച്ചപ്പും ശുദ്ധവായുവും കല്ലാറിലേക്ക്​ സഞ്ചാരികളെ വീണ്ടും എത്തിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ബാംബു ടോപ്​ ട്രീ ഹട്ട്​

കുട്ടവഞ്ചി സവാരി നടത്തി കല്ലാർപുഴയുടെ ഓളങ്ങൾ കണ്ട്​ കൊതിതീർന്നില്ലെങ്കിൽ കാനനഭംഗി ആസ്വദിക്കാനും വന്യമൃഗങ്ങളെ നേരിൽകാണാനും കാടിനുനടുവിൽ മരത്തിനുമീതെ മുളകൊണ്ട്​ നിർമിച്ചിരിക്കുന്ന മുളങ്കുടിലുകളിൽ (ബാംബു ടോപ്​ ട്രീ ഹട്ട്​) താമസിക്കാം. ഹണിമൂൺ കോട്ടേജുൾപ്പെടെ അഞ്ച്​ കോ​ട്ടേജുകളാണ്​ ഇവിടുള്ളത്​. ഭക്ഷണമുൾപ്പെടെ 4000 രൂപയാണ്​ ദിവസവാടക. കോന്നിയി​ലെ ആനക്കൂട്ടിൽനിന്ന്​ നിരവധി ഗജവീരന്മാരെ കണ്ട്​ അടവിയിൽ കുട്ടവഞ്ചി സവാരി നടത്തി ഒരുദിവസം ചെലവഴിക്കാൻ കുടുംബസമേതം കോന്നിയിലേക്ക്​ പുറപ്പെ​ട്ടോളൂ…

‘ഗവിയിലൂടെയുള്ള കാനനയാത്ര’

അടവി എക്കോ ടൂറിസത്തി​ന്റ ഭാഗമായി ഗവി വഴി വനത്തിലൂടെയുള്ള ഒരു സഫാരി പാക്കേജും അധികൃതർ ഒരുക്കിയിട്ടുണ്ട്​. കോന്നി ആന വളർത്തൽ കേന്ദ്രത്തിൽനിന്നാണ്​ യാത്ര ആരംഭിക്കുക. തിങ്കൾ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സഫാരി നടത്തുന്നുണ്ട്​. ഭക്ഷണമുൾപ്പെടെ 1700 രൂപയാണ്​ ഒരാൾക്കുള്ള ചാർജ്​.

രാവിലെ തുടങ്ങുന്ന യാത്ര നേരെ അടവി എക്കോ ടൂറിസത്തിലെത്തും. അവിടെ കുട്ടവഞ്ചി സവാരി നടത്തി പ്രഭാതഭക്ഷണവും കഴിഞ്ഞ്​ വനംവകുപ്പി​ന്റെ വണ്ടിയിൽ ചിറ്റാർ-ആങ്ങാമൂഴി വഴി ഗവിയിലെത്തും. ഗവിയിലെ കാഴ്​ചകൾക്ക്​ ശേഷം വണ്ടിപ്പെരിയാർ-കുട്ടിക്കാനം-എരുമേലി വഴി രാത്രി എട്ട്​ മണിയോടെ യാത്ര തുടങ്ങിയ കോന്നിയിൽ തന്നെ എത്തിച്ചേരും. ബുക്കിങ്ങിന്​ 04682247645.

പമ്പ ഡാം റിസർവോയർ

ഗവിയിലേക്കുള്ള പ്രവേശന കവാടമാണ്​ ആങ്ങാമൂഴി. സ്വകാര്യ വാഹനത്തിലാണ് ഗവിയിൽ പോകുന്നതെങ്കിൽ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യണം. ആങ്ങാമൂഴി ചെക്പോസ്റ്റിൽനിന്ന് ഒരുദിവസം 30 സ്വകാര്യ വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. ആങ്ങാമൂഴി-ഗവി-വണ്ടിപ്പെരിയാർ (80km); കേരളത്തിലെ ഏറ്റവും മനോഹരമായ വനയാത്ര. പമ്പ ഡാം ഉൾപ്പെടെ ഏഴ് ഡാമുകളാണ് ഈ യാത്രയിൽ കാണാൻ കഴിയുക. ആനയും മ്ലാവും മാൻകൂട്ടങ്ങളും കരടിയും കാട്ടുപോത്തുമെല്ലാം വഴിയരി​കിലെ അതിഥികളായി നിങ്ങളെ കാത്തുനിൽക്കുന്നുണ്ടാകും. മഴക്കാലമാണ് ഗവി യാത്രയെ അതിമനോഹരമാക്കുന്നത്.

ShareSendTweet

Related Posts

കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം
TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

April 19, 2026
തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
Next Post
‘ഓർക്കുക വല്ലപ്പോഴും’; പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം ജനുവരി 2ന്; വി.ടി. മുരളി ബഹ്‌റൈനിലെത്തി

'ഓർക്കുക വല്ലപ്പോഴും'; പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം ജനുവരി 2ന്; വി.ടി. മുരളി ബഹ്‌റൈനിലെത്തി

25-വർഷം-പഴക്കമുള്ള-iss-ഇനി-ചരിത്രം;-ബഹിരാകാശ-യുദ്ധത്തിന്റെ-പുതിയ-അദ്ധ്യായം-തുടങ്ങി!

25-വർഷം പഴക്കമുള്ള ISS ഇനി ചരിത്രം; ബഹിരാകാശ യുദ്ധത്തിന്റെ പുതിയ അദ്ധ്യായം തുടങ്ങി!

രാജ്യം-ചാരമായാലും-തിരിച്ചടിക്കാൻ-ഇവരെത്തും!-slbm

രാജ്യം ചാരമായാലും തിരിച്ചടിക്കാൻ ഇവരെത്തും! SLBM

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെ പ്രഖ്യാപനം കാറ്റിൽപറത്തിയുള്ള പ്രകോപന നീക്കം; ആശങ്ക ഉയരുന്നു
  • ഹോം സ്റ്റേയിലെത്തിയ യുഎസ് വനിതയെ മയക്കുമരുന്നു നൽകി ക്രൂരമായി ലൈം​ഗിക പീഡനത്തിനിരയാക്കി, പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ മൂന്ന് ദിവസം വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കട്ട് ചെയ്തു, ഉടമയും തൊഴിലാളിയും അറസ്റ്റിൽ
  • അവന്റെ മുഖം എങ്ങനെയെന്നറിയില്ല, ഇതുവരെ കണ്ടിട്ടില്ല, ആകെയുള്ള അറിവ് ഭാര്യ മരിച്ചുവെങ്കിലും അവർ പ്രസവിച്ച ആൺകുഞ്ഞ് ജീവനോടെയുണ്ട് എന്നു മാത്രം… ​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ നഷ്ടപ്പെട്ട തന്റെ കുഞ്ഞിനായി രണ്ടുവർഷമായി പോരാട്ടത്തിൽ ഒരു പിതാവ്!! കുട്ടിക്കായി അവകാശം പറഞ്ഞ് മറ്റൊരു കുടുംബവും
  • വെടിനിർത്തൽ പ്രഖ്യാപിച്ചത് വെറുതെയാവില്ല, ലക്ഷ്യം മറ്റെന്തെങ്കിലുമാകും… ഇറാന്റെ കണ്ടുപിടിത്തം സത്യം? അമേരിക്കയുടെ ആയുധപ്പുര ശൂന്യമാകുന്നു, നിറയ്ക്കാൻ മൂന്നുമുതൽ അഞ്ച് വർഷം വരെയെടുക്കും!! ഭാവിയിൽ ചൈനയോ, മറ്റു രാജ്യങ്ങളോ പടപ്പുറപ്പാടുമായി വന്നാൽ എടുത്തു പ്രയോ​ഗിക്കാൻ ആയുധങ്ങളില്ല- റിപ്പോർട്ട്
  • വീട്ടിലെ ശുചിമുറിയിൽ നിന്ന് രണ്ടര വയസുകാരന് പാമ്പ് കടിലേറ്റു, കടിച്ചത് ശംഖുവരയൻ, കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.