
ഔഹാത് സിദി ബ്രാഹിം(മൊറോക്കോ): ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തന്‍ ടീമുകളായ ഐവറി കോസ്റ്റും കാമറൂണും ഓരോ ഗോള്‍ സമനിലയുമായി പിരിഞ്ഞു. ഗ്രൂപ്പ് എഫില്‍ നടന്ന രണ്ടാം റൗണ്ട് പോരാട്ടമാണ് സമനിലയില്‍ കലാശിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വീണത്. 51-ാം മിനിറ്റില്‍ ഐവറി കോസ്റ്റിന് വേണ്ടി അമാദ് ഡിയാല്ലോ ആണ് ആദ്യം ഗോളടിച്ചത്. അഞ്ച് മിനിറ്റിനകം ദാനഗോളിലൂടെ കാമറൂണ്‍ തിരിച്ചടിച്ചു.
തുല്യനിലയില്‍ പുരോഗമിച്ച മത്സരത്തില്‍ പിന്നീട് ഗോളുകളൊന്നും വീണില്ല. ജയത്തെ തുടര്‍ന്ന് ഗ്രൂപ്പ് എഫില്‍ രണ്ട് ടീമുകള്‍ക്കും നാല് പോയിന്റായി. ഇരു ടീമുകളും ആദ്യ മത്സരം വിജയിച്ചിരുന്നു. ഗ്രൂപ്പ് എഫില്‍ മൊസാംബിക്യു ആണ് മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത്. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിലെ രണ്ടാം റൗണ്ട് പോരാട്ടത്തിലെ അവസാന മത്സരമായിരുന്നു ഇത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു മത്സരം.









