ഇടുക്കി: ഇടുക്കിയിൽ അഭിഭാഷകയായ യുവതിക്ക് ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നത്. കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെയാണ് അഭിഭാഷക പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതൽ താൻ ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനമാണ് നേരിട്ടതെന്ന് യുവതി പരാതി പറഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിനി തെരേസ മിഷേൽ ആണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ മുഖത്തും, കഴുത്തിലും, കൈഭാഗത്തും മർദ്ദനമേറ്റ പാടുകൾ കാണാൻ കഴിയും. വിവാഹത്തിനുശേഷം ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറിയെന്നും അവിടെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും യുവതി […]









