പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാലക്കാട് നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ബിജെപിയിലെ ഒരു വിഭാഗം രംഗത്ത്. മണ്ഡലത്തിനു പുറത്തുള്ള മറ്റ് നേതാക്കളെയോ, സെലിബ്രിറ്റികളെയോ പരിഗണിക്കരുതെന്നും പാലക്കാട്ടെ ഒരു വിഭാഗം ബിജെപി നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു. നടൻ ഉണ്ണി മുകുന്ദൻ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതാക്കളുടെ ആവശ്യം. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് മുന്നോടിയായി ബിജെപി ഒരു സർവേ നടത്തിയിരുന്നു. ഈ സർവേയിൽ ഉണ്ണി മുകുന്ദനും മേജർ രവിക്കും ആർ ശ്രീലേഖയ്ക്കുമെല്ലാം മുൻഗണന ലഭിക്കുകയായിരുന്നു. ഇവർ മൂന്നുപേരെയും സ്ഥാനാർത്ഥികളായി നിർത്തുന്നത് […]









