ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം എത്രയും വേഗത്തിലാക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി കേരളത്തിൽ ചർച്ചകൾ നടത്തും. പിന്നാലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ എഐസിസി നിരീക്ഷകരും ഉടൻ കേരളത്തിലെത്തും. കനഗോലുവിൻറെ റിപ്പോർട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡമാക്കും. സ്ഥാനാർത്ഥി നിർണ്ണയം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി വേഗത്തിൽ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാൻഡ് നൽകിയ നിർദേശം. ആദ്യ പടിയായി മധുസൂദൻ മിസ്ത്രി ചെയർമാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി നടപടികൾ […]









