തിരുവനന്തപുരം: സർക്കാരിനെ തന്നെ പിടിച്ചുകുലുക്കിയ ശബരിമല സ്വർണക്കൊള്ള പുറം ലോകമറിയുന്നത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദ്വാരപാലകശിൽപങ്ങളിലെ പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയതു മുതലാണെന്നു പറയാം. അനുമതിയില്ലാതെയാണെന്നു പാളികൾ കൊണ്ടുപോയതെന്നു ദേവസ്വം സ്‌പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഏറെ വിവാദമായ ശബരിമല സ്വർണക്കവർച്ച കേസിനു അവിടെ തുടക്കമായി. ശ്രീകോവിലിലെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട 2018 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ പാളികളുടെ തൂക്കത്തിൽ വ്യത്യാസം കണ്ടെത്തിയ […]









