
ചെന്നൈ: സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോളില്‍ കേരള വനിതാ ടീം സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ദല്‍ഹിയെ 91-54ന് പരാജയപ്പെടുത്തിയാണ് കേരള വനിതാ ടീമിന്റെ മുന്നേറ്റം.
സെമിയില്‍ മധ്യപ്രദേശ് ആണ് കേരളത്തിന്റെ എതിരാളികള്‍. വനിതാ പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറിയ മറ്റ് ടീമുകള്‍ ഇന്ത്യന്‍ റെയില്‍വേയ്‌സും ഉത്തര്‍ പ്രദേശും ആണ്.
പുരുഷ മത്സരത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്‌സ്, ഉത്തര്‍ പ്രദേശ്, ദല്‍ഹി ടീമുകള്‍ സെമിയിലെത്തി. കേരളം-തമിഴ്‌നാട് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജയിക്കുന്ന ടീമായിരിക്കും സെമിയിലെ നാലാമത്തെ ടീം.
പുരുഷ സെമിയില്‍ ഇന്ത്യന്‍ റെയില്‍വേയ്‌സ് ഉത്തര്‍ പ്രദേശിനെ നേരിടും. കേരള-തമിഴ്‌നാട് വിജയികളെയായിരിക്കും ദല്‍ഹി സെമിയില്‍ നേരിടുക.









