തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കപ്പെട്ട സർക്കാരാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതുപോലെ സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈ എടുത്തത് വാസവനാണ്. കൊള്ള പുറത്തു വന്നതോടെ കൈകഴുകുന്നു. ദേവസ്വം ബോർഡ് ഇതുവരെ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല എന്നുപറഞ്ഞ് വിഎൻ വാസവൻ […]









