എറണാകുളം: തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പറ്റി തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ. പെരുമ്പാവൂരിലാണ് ലക്ഷ്മി ജനവിധി തേടാൻ ഇറങ്ങുന്നത്. പെരുമ്പാവൂരിന്റെ ഓരോ സ്പന്ദനവും തനിക്കറിയാമെന്നും മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് സാധിക്കുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മാറ്റമുണ്ടാകില്ലെന്ന് താരം വ്യക്തമാക്കി. ബി.ജെ.പി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും താരം കൂട്ടിച്ചേർത്തു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ തിരഞ്ഞെടുപ്പിൽ എ.ബി.വി.പി സ്ഥാനാർഥിയായെന്നും ലക്ഷ്മി പ്രിയ […]









