ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക വേഗത്തിൽ സീസ്ഫയർ പ്രഖ്യാപിക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇസ്രയേൽ കടുത്ത ആശങ്കയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനാൽ, യുദ്ധം നിർണായക ഘട്ടത്തിലെത്തിയിരിക്കെ ഇത് ഇസ്രയേലിന്റെ സൈനിക ലക്ഷ്യങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തകർക്കുന്നതിന് മുമ്പ് ഡൊണാൾഡ് ട്രംപ് ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ ആശങ്കപ്പെടുന്നു എന്ന് ടെൽ അവീവ് മേഖലയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി […]






