ടെഹ്റാൻ: തെക്കൻ ലെബനനിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ലെബനീസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. യുദ്ധം റിപ്പോർട്ടുചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഇസ്രയേൽ വധിക്കുകയായിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുല്ല അംഗമാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹിസ്ബുല്ലയുടെ അൽ മനാർ ചാനലിലെ അലി ഷുഐബ്, അൽ മായദീൻ ചാനലിലെ ഫാത്തിമ ഫതൂനി, അവരുടെ സഹോദരനും ക്യാമറാമാനുമായ ഒരാൾ എന്നിവരാണ് ജെസീനിൽ കൊല്ലപ്പെട്ടത്. അതേസമയം പതിറ്റാണ്ടുകളായി യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അൽ മനാറിലെ പ്രമുഖനായ ലേഖകനായിരുന്നു ഷുഐബ്. എന്നാൽ […]







