വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക സാവധാനം പിന്മാറുന്നതായി സൂചന നൽകി അമേരിക്ക. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് തന്റെ അടുത്തവൃത്തങ്ങളോട് പറഞ്ഞതായി യു.എസ്. മാധ്യമമായ ‘വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് തുറക്കാനുള്ള ശ്രമം അതിനുശേഷമാകാമെന്നാണ് പറഞ്ഞതെന്നാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം ഇറാനെതിരേയുള്ള സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. മാത്രമല്ല സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാൻ ശ്രമിച്ചാൽ പ്രതീക്ഷിച്ചതിനെക്കാൾക്കൂടുതൽ കാലം യുദ്ധം […]







