തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിപലതരം മാരീചവേഷങ്ങളിൽ വാഗ്ദാനങ്ങളുമായി എത്തുമെന്നും അത് വിശ്വസിച്ചാൽ ഇന്നലെവരെ ജീവിച്ചതുപോലെ കേരളത്തിൽ ജീവിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കും ആർ.എസ്.എസിനും കേരളത്തിൽ സ്വീകാര്യതയില്ലാത്തതിന്റെ വിരോധത്താൽ കേന്ദ്ര സർക്കാർ വിവിധ മാർഗങ്ങളിലൂടെ കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ എൽ.ഡി.എഫ്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി ബി.ജെ.പി., കോൺഗ്രസ് നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്.വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വി.കെ. പ്രശാന്ത്, നേമത്തെ സ്ഥാനാർഥി വി. ശിവൻകുട്ടി, കഴക്കൂട്ടത്തെ സ്ഥാനാർഥി കടകംപള്ളി […]









