തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പാരഡി പാടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതേ ശൈലിയിൽ മറുപടി നൽകി സി.പി.എം. മുൻ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ എന്നാണ് ബൃന്ദ തിരിച്ചുചോദിച്ചത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.പി.മാരോടൊപ്പം സോണിയയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം. വയനാട്ടിലെ ദുരിതബാധിതർക്ക് വീടുവെക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് രാഹുൽ വ്യക്തമാക്കണം. അതെന്തുകൊണ്ട് പൊതുഅക്കൗണ്ടിൽ നിക്ഷേപിച്ചില്ല? വികസനം ചർച്ചയാകുമ്പോൾ ശ്രദ്ധ തിരിക്കാനാണ് […]









