ബഹ്റൈൻ മലയാളി കുടുംബം (ബിഎംകെ), ജനുവരി 31 വൈകുന്നേരം 5 മണി മുതൽ കെസിഎ ഹാളിൽ വെച്ച് സംഘടിപ്പിക്കുവാൻ നിശ്ചയിച്ചിരുന്ന പുതുവത്സരാഘോഷങ്ങൾ, “നിലാ-2025” ചില സാങ്കേതിക തടസ്സങ്ങളാൽ,മാറ്റി വെച്ചിരിക്കുന്നതായി,സംഘാടക സമിതി അറിയിച്ചു.
മുൻ നിശ്ചയിച്ച പ്രകാരം,എല്ലാ പരിപാടികളോടെ “നിലാ -2025” സംഘടിപ്പിക്കുന്ന, പുതുക്കിയ തീയതിയും സ്ഥലവും ഉടൻ അറിയിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ബിഎംകെ മുഖ്യ രക്ഷാധികാരി : ബിനോയ് മൂത്താട്ട്, പ്രസിഡന്റ് ധന്യ സുരേഷ്, വൈസ് പ്രസിഡന്റ് ബാബു എംകെ, സെക്രട്ടറി : പ്രജിത്ത് പീതാമ്പരൻ, ട്രെഷറർ ലിതുൻ കുമാർ,ഉപദേശക സമിതി അംഗം അബ്ദുൽ റെഹ്മാൻ കാസർഗോഡ് എന്നിവർ അറിയിച്ചു.