മനാമ: ഇന്ത്യയുടെ 76 മത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് മലർവാടി മുഹറഖ് ഏരിയ ബാലസംഗമം സംഘടിപ്പിച്ചു. മുഹറഖ് ഫ്രൻഡ്‌സ് ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ചടങ്ങിൽ മീഡിയ വൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര റിപ്പബ്ലിക് ദിന സന്ദേശംനൽകി.
മിൻഹാൽ കെ ഷമീറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ,
ഹേബ നജീബ് അധ്യക്ഷത വഹിച്ചു. ചിത്രരചന മത്സരം പ്രശ്നോത്തരി എന്നിവയിൽ നിരവധി കുട്ടികൾ മാറ്റുരച്ചു. ചിത്രരചന മത്സരത്തിൽ (കിഡ്സ് വിഭാഗം) ഇഷാ മെബിൻ, മെഹർ മറിയം നിസാം, ഇബ്രാഹിം മർസൂഖ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി സബ് ജൂനിയർ വിഭാഗത്തിൽ ജസ, അസ്റാ ഹബീബ് ,ഹവ്വ ബിൻത് നബീൽ,എന്നിവരും ജൂനിയർ വിഭാഗത്തിൽ നസ്രിയ നൗഫൽ, ആയിഷ മൻഹ , ഹംദാൻ ബിൻ താഹിർ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക്ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതാ വിഭാഗം പ്രസിഡന്റ് സുബൈദ മുഹമ്മദലി സമ്മാനങ്ങൾ വിതരണം ചെയ്തു. റഷീദ മുഹമ്മദലി, യാസ്മിൻ, ദിൽഷാദ് ബീഗം, മലർവാടി ഏരിയ കൺവീനർ ഫസീല അബ്ദുല്ലാഹ് എന്നിവർ നേതൃത്വം നൽകി. സലാഹുദ്ദീൻ കിഴിശേരി സമാപനം നിർവഹിച്ചു.