മനാമ: ഫ്രൻഡ്സ് സോഷ്യൽഅസോസിയേഷൻ നടത്തുന്ന തണലാണ് കുടുംബം ക്യാംപയിനിന്റെ ഭാഗമായി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ സാഖിറിൽ സംഘടിപ്പിച്ച വിന്റർ കേമ്പിൽ നിരവധി പേർ പങ്കെടുത്തു. കലാ-കായിക പരിപാടികൾ, കുടുംബ ഭദ്രതയെ കുറിച്ചുള്ളചർച്ചകൾ എന്നിവ കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. ക്യാംപയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖയുടെ പ്രകാശനം അബ്ദുറഹ്മാൻ അസീലിന് കോപ്പി നൽകി കുഞ്ഞഹമ്മദ് മറാസീൽ നിർവഹിച്ചു. യൂനുസ് സലിം ക്യാംപയിൻ സന്ദേശം നൽകി. ജലീൽ അബ്ദുല്ല സ്വാഗതവും അബ്ദുൽ റഊഫ് സമാപനവും നടത്തി.

ഷമീർ, കമാൽ മൂഹിയുദ്ധീൻ, ജമാലുദ്ധീൻ, അബ്ദുൽ മജീദ് തുടങ്ങിവർ സംബന്ധിച്ചു. ഏരിയ പ്രസിഡന്‍റ് അബ്ദുൽ റൗഫ്, സെക്രട്ടറി സ്വലാഹുദ്ധീൻ, ജലീൽ, മുഹമ്മദലി എൻ.കെ, യൂനുസ് സലീം, സിറാജ് പള്ളിക്കര, അലി അൽതാഫ്, നൗഫൽ സി.കെ, ഖാലിദ്, റഷീദ മുഹമ്മദലി, സുബൈദ മുഹമ്മദലി, ജമീല അബ്ദുറഹ്മാൻ, നുഫീല ബഷീർ, ഹെബ നജീബ്, ഷറഫുന്നിസ ടീച്ചർ, ഇജാസ്, ജസീം, നജാദ്, ഫാദിൽ, ഷക്കീബ്, മുജീബ്, സാലിഹ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.