മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമെല്ലാംചെറിയ തോതിലുള്ള സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നിയമഭേദഗതിക്കാണ് ശൂറ കൗൺസിലിൽ അംഗീകാരം നൽകിയത്. ഡോ. ജമീല അൽസൽമാൻ അധ്യക്ഷയായ സേവന സമിതിയാണ് 2015ലെ പ്രൈവറ്റ് മെഡിക്കൽഎസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യാനുള്ള ഈ നിർദേശം മുന്നോട്ടുവെച്ചത്.
മുകളിൽ പ്രതിപാദിച്ച മേഖലകളിലുള്ള ജോലികളിൽ ബഹ്റൈൻ സ്വദേശികളായ ആളുകൾക്ക് മുൻഗണന നൽകിക്കൊണ്ട് മതിയായ ആരോഗ്യ പ്രഫഷനലുകൾലഭ്യമാണെന്ന കാര്യം സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ഉറപ്പാക്കണമെന്നുംജമീല അൽ സൽമാൻ വ്യക്തമാക്കി. മുൻപ് സ്വകാര്യ ആരോഗ്യ മേഖലയിൽ 50 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള
നിർദേശത്തിന് എം.പിമാർ അംഗീകാരം നൽകിയിരുന്നെങ്കിലും അക്കാര്യംപ്രായോഗികമല്ലെന്നും ജമീല അൽ സൽമാൻ ചുണ്ടിക്കാട്ടി.
എന്നാൽ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുമായി (എൻ എച്ച് ആർ എ) യുമായി കൂടിയാലോചിച്ചതിനുശേഷമേ പ്രവാസികൾക്ക് ലൈസൻസ്അനുവദിക്കുന്ന കാര്യം തീരുമാനിക്കൂ എന്ന് തൊഴിൽ മന്ത്രാലയം അസിസ്റ്റന്റ്അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹൈക്കി പറഞ്ഞു.
നിലവിലെ ബിൽ പാർലമെൻറിൻറെ രണ്ടാം അവലോകനത്തിനായി നിർദേശിക്കുകയും ശൂറ കൗൺസിലിൻറെ നിർദേശം അംഗീകരിക്കപ്പെട്ടാൽ അത് പിന്നീട് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽഖലീഫയുടെ അനുമതിക്കായി സമർപ്പിക്കും.