മനാമ : രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈനിലെ മൂന്നു സോണുകളുടെയും യൂത്ത് കൺവീൻ കൗൺസിലുകൾ സമാപിച്ചു. റിഫ, മനാമ, മുഹറഖ് കൗൺസിലുകൾക്ക് രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ ആർ ഒ പി ഫൈസൽ പതിയാരക്കര, അബ്ദു റഹിമാൻ പിടി, ജാഫർ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി. സാമൂഹിക താളം എന്ന പ്രമേയത്തിൽ നടന്ന കൺവീൻ കൗൺസിൽ അംഗങ്ങളിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള പ്രചോദനം നൽകുന്ന സെഗ്മൻ്റുകൾ കൊണ്ടും സംശുദ്ധ വ്യക്തി ജീവിതം നയിക്കാൻ വേണ്ട കാര്യങ്ങളുടെ ചർച്ചകളാലും സമ്പന്നമായിരുന്നു.
താളം തെറ്റില്ല എന്ന ശീർഷകത്തിൽ കഴിഞ്ഞ രണ്ട് മാസക്കാലം നടന്ന അംഗത്വ കാല പ്രവർത്തനങ്ങൾക്ക് ശേഷം യൂനിറ്റ്, സെക്ടർ യൂത്ത് കൺവീനുകൾക്ക് ശേഷം സോൺ കൺവീൻ പൂർത്തീകരിച്ചു. നാഷനൽ യൂത്ത് കൺവീൻ ഈ മാസം (ഫെബ്രുവരി 28 ന്) മനാമയിൽ വെച്ച് നടക്കും.
റിഫ സോൺ:
റിഫ സോൺ യൂത്ത് കൺവീൻ പ്രവാസി രിസാല സബ് എഡിറ്റർ വി പി കെ മുഹമ്മദ് മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു. വിവിധ സെഷനുകൾക്ക് മുഹമ്മദ് സഖാഫി, അഷ്റഫ് മങ്കര, ജാഫർ ശരീഫ് എന്നിവർ നേതൃത്വം നൽകി. ആർ എസ് സി റിഫ സോൺ ഭാരവാഹികളെ അബ്ദുല്ല രണ്ടത്താണി പ്രഖ്യാപിച്ചു. ചെയർമാൻ : ഹാരിസ് , ജനറൽ സെക്രട്ടറി : ഷബീർ, എക്സിക്യൂട്ടീവ് സെക്രട്ടറി : നൈസൽ, മറ്റു സെക്രട്ടറിമാർ: സുഫൈർ സഖാഫി, ഷഫീഖ് (ഫിനാൻസ്), ശിഹാബ് സഖാഫി, ജുനൈദ് പി പി പരപ്പനങ്ങാടി (കലാലയം), സുഹൈൽ, ഫൈസൽ ജിദ് ആലി (വിസ്‌ഡം), സിനാൻ, മുശബ്ബിർ (മീഡിയ), അജ്മൽ തളിപ്പറമ്പ്, ജുനൈദ് തങ്ങൾ (ഓർഗനൈസിങ്), ഇസ്ഹാഖ്, ഫസൽ ഹമദ് ടൌൺ, സ്വാലിഹ് തങ്ങൾ ഖലീഫ, അബ്ദുൽ റഷീദ് ഫാദിലി (എക്സിക്യുട്ടീവ്) & ഇർഷാദ്, മിദ്‌ലാജ് (നാഷനൽ).
മനാമ സോൺ:
മനാമ സോൺ യൂത്ത് കൺവീനിൽ ആർ സി നാഷനൽ മീഡിയ സെക്രട്ടറി മൻസൂർ അഹ്സനി ഉൽഘാടനം നിർവ്വഹിച്ചു. വിവിധ സെഷനുകൾക്ക് അബ്ദുല്ല രണ്ടത്താണി, സഫ്‌വാൻ സഖാഫി, ഫൈസൽ പതിയാരക്കര എന്നിവർ നേതൃത്വം നൽകി. ആർ എസ് സി മനാമ സോൺ ഭാരവാഹികളെ ഹംസ ഖാലിദ് സഖാഫി പ്രഖ്യാപിച്ചു. ചെയർമാൻ : അൽത്താഫ് അസ്ഹരി, ജനറൽ സെക്രട്ടറി : ഫാസിൽ വടക്കേക്കാട്, എക്സിക്യൂട്ടീവ് സെക്രട്ടറി : യഹ്‌യ ചെറുകുന്ന്, മറ്റു സെക്രട്ടറിമാർ:മുഹമ്മദ് ഫിറോസ് ലബ്ബ റഷീദ്, ജവാദ് (ഫിനാൻസ്), ഷിഹാബുദ്ധീൻ ഇ ,മുബീൻ പട്ടാമ്പി (കലാലയം), അൽത്താഫ് അഷറഫ് കുട്ടി, ബുർഹാനുദ്ധീൻ കൊടിയത്തൂർ (വിസ്‌ഡം), ഷംസീർ അടിവാരം, അബ്ദുൽ റഊഫ് കെ എം(മീഡിയ), അനീസ് സി പി, ഷഫീഖ് ചന്ദ്രോത്ത് (ഓർഗനൈസിങ്), സാലിം, ഷഫീർ (എക്സിക്യുട്ടീവ്) & മുഹമ്മദ് അലി, ഫസൽറഹ്മാൻ (നാഷനൽ).
മുഹറഖ് സോൺ:
ഗുദൈബിയയിൽ വെച്ച് നടന്ന മുഹറഖ് സോൺ യൂത്ത് കൺവീൻ ആർ എസ് സി നാഷനൽ കലാലയം സെക്രട്ടറി അബ്ദുറഷീദ് തെന്നല ഉൽഘാടനം നിർവ്വഹിച്ചു. വിവിധ സെഷനുകൾക്ക് മുനീർ സഖാഫി, അഷ്റഫ് മങ്കര, മുഹമ്മദ് സഖാഫി ഉളിയിൽ എന്നിവർ നേതൃത്വം നൽകി. ആർ എസ് സി മുഹറഖ് സോൺ ഭാരവാഹികളെ സലീം കൂത്തുപറമ്പ് പ്രഖ്യാപിച്ചു. ചെയർമാൻ : അഷ്‌റഫ് ടി കെ വളപട്ടണം, ജനറൽ സെക്രട്ടറി : സുഫിയാൻ തേവലക്കര, എക്സിക്യൂട്ടീവ് സെക്രട്ടറി : ഫർഹാൻ തിരുവനന്തപുരം, മറ്റു സെക്രട്ടറിമാർ: അബ്ദുൽ ഹകീം, ശംസുദ്ധീൻ സി വി (ഫിനാൻസ്), അബ്ദുൽ തൗഫീഖ് ടി. കെ, ഉമർ ഓമച്ചപ്പുഴ (കലാലയം), സമീർ തിരൂർ, ജുനൈദ് തീരൂർ (വിസ്‌ഡം), നിസാർ പറവണ്ണ, ഷമീർ ബഷീർ കൊല്ലം (മീഡിയ), അനസ് മാലിക്, തുഫൈൽ (ഓർഗനൈസിങ്), മുഹമ്മദ് റാസിഖ്, സഫീർ രണ്ടത്താണി & ഷഫീഖ് അലി (എക്സിക്യുട്ടീവ്) & ഷബീർ മുസ്ലിയാർ, മുഹമ്മദ് മണ്ണാർക്കാട് (നാഷനൽ).