മനാമ: ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫിബ്രുവരി 21 ന് വൈകിട്ട് 7.30 ന് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ബഹ്‌റൈനിലെ ബ്രയിറ്റ് വാലി കമ്പനി മേധാവി രാജേഷ് കുമാർ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി ശിവശങ്കർ സ്വാഗതവും, ഏരിയ കൺവീനർ ബാലചന്ദ്രൻ അധ്യക്ഷതയും വഹിച്ചു, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഗാഗനഷോബി പൂജ നൃത്തവും ബഹ്‌റൈൻ സഹൃദയ അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായിരുന്നു. അതുല്യ ഷോബി പരിപാടിയുടെ മുഖ്യ അവതാരക ആയിരുന്നു. കമ്മ്യൂണിറ്റി സ്പോക്സ് പേഴ്സൺ സനീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.