മനാമ: ബഹ്റൈൻ മലയാളീ ഫോറം 2025 – 2026 പ്രവർത്തന വർഷത്തെ പരിപാടികൾക്ക് ജയഗീതങ്ങളോടെ തുടക്കമായി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.വർത്തമാനകാലത്ത് സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങളുടെ ആവിശ്യകത വളരെ പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരി ഷബനി വാസുദേവ് സാംസ്കാരിക പ്രവർത്തന നേതൃത്വത്തിൽ സ്ത്രീകൾ കടന്നു വരണമെന്നും അത്തരം തുല്യതയുടെ ബഹുസ്വരത ബഹ്റൈൻ മലയാളീഫോറത്തിൽ കാണാനായെന്നും അഭിപ്രായപ്പെട്ടു. ചടങ്ങിൽ എസ് വി ബഷീർ അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രനെയും അദ്ദേഹത്തിൻ്റെ ഗാനങ്ങളെയും ഓർമ്മപ്പെടുത്തി. ബി എം എഫ് പ്രസിഡൻ്റ് ദീപ ജയചന്ദൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സുരേഷ് വീരച്ചേരി സ്വാഗതവും അബ്ദുൾ സലാം നന്ദിയും അറിയിച്ചു. 

ബഹ്റൈൻ മലയാളീഫോറം രക്ഷാധികാരി ബാബു കുഞ്ഞിരാമൻ, സോമൻ ബേബി, എ സി എ ബെക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനാ പ്രവർത്തകരായ ആർ പവിത്രൻ,രജിത സുനിൽ,ഹേമ വിശ്വംഭരൻ ,അൻവർ നിലമ്പൂർ, സൽമാൻ ഫാരിസ്, മൻഷീർ , അനിൽ യു കെ ,വിനയചന്ദ്രൻ, അശോക്ശ്രീശൈലം , ഷിബിൻ തോമസ്, രെഞ്ജു വർക്കല,സതീഷ് മുതലയിൽ, ബി എം എഫ് എക്സിക്യൂട്ടീവ്, അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങ് നിറഞ്ഞ സദസ്സിനാൽ ശ്രദ്ധേയമായി.

റെജി ജോയി യുട നേതൃത്വത്തിൽ റെജീന ഇസ്മയിൽ ,ബബിനാ സുനിൽ എന്നിവർ അവതാരകരായി ചടങ്ങുകൾ നിയന്ത്രിച്ചു. സെഗയ്യ ഫീനിക്സ് അക്കാദമിയിൽ ചേർന്ന യോഗത്തിൽ ജയഗീതങ്ങൾ ഭാവഗായകന് ഗാന സമർപ്പണവുമായി ഒട്ടേറെ ഗായകർ സുകേഷിൻ്റെ നേതൃത്വത്തിൽ അണിനിരന്നു. ഗായകരായ ഉണ്ണി കൃഷ്ണൻ, അനിൽ കുമാർ, ദിനേശ് ചോമ്പാല, എൽദോ, അജയഘോഷ്, രഞ്ജിത്ത്, വൃന്ദ, ജോത്സ്യന, റസാഖ്, ബെവ് സുഗതൻ, വിശ്വവിനോദിനി, വിവേക്, റോബിൻ, വിദ്യ, സന്തോഷ് നാരായണൻ, വിശ്വൻ എന്നിവർ ഭാവഗാനങ്ങൾ ആലപിച്ചു.
ബഹ്റൈൻ മലയാളീഫോറം വരും നാളുകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി ബഹുസ്വരതയുടെ ഭൂമിക ബഹ്റൈനിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഉറച്ച കാൽവെപ്പുകളോടെ ഒറ്റക്കെട്ടായി മുന്നോട്ടെന്ന സൂചനയായിരുന്നു പരിപാടിയിൽ ഉടനീളം ദൃശ്യമായിരുന്നത്.