ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) തൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മാർച്ച് 14ന് വെള്ളിയാഴ്ച അൽ ഘാന കോൺട്രാക്റ്റിംഗ് കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് 300 ലധികം തൊഴിലാളികൾക്ക് ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്തു. സമൂഹത്തിനുള്ളിൽ ഐക്യം വളർത്തുന്നതിനും പങ്കിടലിന്റെയും കരുതലിന്റെയും സഹായഹസ്‌തങ്ങൾ നീട്ടുന്നതിനും ഇത്തരം ഒത്തുചേരലുകൾ സഹായകമാകുമെന്നും ഐസിആർഎഫ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ശ്രീ ഹുസൈൻ അൽ ഹുസൈനി, ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറിമാരായ ജവാദ് പാഷ, സുരേഷ് ബാബു, ഇഫ്താർ കോർഡിനേറ്റർ സിറാജുദ്ദീൻ, മുരളീകൃഷ്ണൻ, മുരളി നോമുല, അജയകൃഷ്ണൻ, അനു ജോസ് കൂടാതെ മറ്റ് വളണ്ടിയർമാരും വിതരണത്തിൽ പങ്കുചേർന്നു.
വരും ദിവസങ്ങളിൽ ഇത്തരം ഔട്ട്‌റീച്ച് പരിപാടികൾ നടത്താൻ ഐസിആർഎഫ് തീരുമാനിച്ചിട്ടുണ്ട് .