മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവത്തിന്റെ സംഘാടക സമിതി ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം യൂണിക്കോ സി ഇ ഒ ശ്രീ ജയശങ്കർ നിർവഹിച്ചു. മാർച്ച് 17 തിങ്കളാഴ്ച രാത്രി 7.30 ന് സമാജം ഓഫിസ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലോത്സവo എക്സ്-ഒഫീഷ്യോ നൗഷാദ്, ജനറൽ കൺവീനർ ബിറ്റോ പാലമറ്റത്ത് എന്നിവരോടൊപ്പം മറ്റു ഭരണസമിതി അംഗങ്ങളും, ജോയിന്റ് കൺവീനർമാരായ രേണു ഉണ്ണികൃഷ്ണൻ, സോണി എന്നിവരും സന്നിഹിതരായിരുന്നു. നൂറോളം സമാജം അംഗങ്ങൾ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത് .
ഈ കലാമാമാങ്കത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 5 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികൾ താഴെ കാണുന്ന ലിങ്കിൽ അവരുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് : https://www.bksbahrain.com/gcckalotsavam2025
കൂടുതൽ വിവരങ്ങൾക്ക് ബിറ്റോ പാലമറ്റത്ത് 37789495, സോണി കെ സി 33337598 ,രേണു ഉണ്ണികൃഷ്ണൻ 38360489 എന്നിവരെ വിളിക്കാവുന്നതാണ്. രെജിസ്ട്രേഷനായുള്ള അവസാന തീയ്യതി 22 മാർച്ച് ആണെന്നും എന്നും ഭാരവാഹികൾ അറിയിച്ചു.