മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹറൈൻ , ബി ഡി കെ ബഹ്‌റൈനുമായി ചേർന്ന് മൂന്നാമത് രക്തദാന ക്യാമ്പ് നടത്തുന്നു.മാർച്ച് 27 വ്യാഴാഴ്ച രാത്രി 8 മണി മുതൽ രാത്രി 12 വരെ അവാലി എം കെ സി സി ഹോസ്പിറ്റലിൽ വെച്ചിട്ടാണ് ക്യാമ്പ് നടക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു, പുണ്യമാസത്തിന്റെ പവിത്രത ഉൾക്കൊണ്ട് കൊണ്ട് നടത്തുന്ന ഈ രക്‌തദാന ക്യാമ്പിൽ ഏവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അനിൽ ഐസക്ക്, ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ്, ചാരിറ്റി കൺവീനർ അനസ് റഹിം എന്നിവർ അറിയിച്ചു.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 38424533,39384959,38044143, 33874100 എന്നി നമ്പറുകളിൽ ബന്ധപ്പെടുക