മനാമ:ബഹ്റൈനിലെ ഡബ്ല്യു.എം.എഫ് എല്ലാ വര്‍ഷങ്ങളിലേയും പോലെ മനാമയിലെ ലേബർ ക്യാമ്പിൽ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി. ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ പ്രസിഡന്റ് മിനി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ഡബ്ല്യു.എം.എഫ് മിഡിൽ ഈസ്റ്റ് ട്രഷറർ മുഹമ്മദ് സാലി റമദാൻ സന്ദേശം നല്‍കി.ഡബ്ല്യു.എം.എഫ് ഗ്ലോബൽ വൈസ്-പ്രസിഡൻ്റ് കോശി സാമുവൽ അശംസകൾ അറിയിച്ചു. ചടങ്ങിൽ ഡബ്ല്യു.എം.എഫ് സെക്രട്ടറി അലിൻ ജോഷി നന്ദി അറിയിച്ചു.
ഡബ്ല്യു.എം.എഫ് ഭാരവാഹികളായ ജേക്കബ് തെക്കുതോട്(ചാരിറ്റി ഫോറം )
നെൽസൻ വർഗീസ്(പ്രവാസി വെൽഫെയർ ഫോറം )റിതിൻ തിലക്( യൂത്ത് ആൻഡ് സ്പോർട്സ് ) ബിജു ഡാനിയേൽ, മറ്റ് ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ അംഗങ്ങളും നേതൃത്വം നൽകിയ ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിദേവ്, തോമസ് ഫിലിപ്പ് ജയേഷ് താന്നിക്കൽ, ഗിരീഷ് കുറുപ്പ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ഇങ്ങനെ ഒരു ഇഫ്താർ സംഗമം ക്യാമ്പിൽ നടത്തിയതിൽ ക്യാമ്പ് ഇൻചാർജ് മജീദ് ഡബ്ല്യു.എം.എഫ് നോടുള്ള നന്ദി അറിയിച്ചു.