മനാമ:ആഗോള കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഫുട്ബോൾ ടീം “ഇടപ്പാളയം എഫ്.സി” യുടെ ജെഴ്‌സി പ്രകാശനം ചെയ്തു.
സ്പോൺസർ എയ്റ്റ് കളേഴ്സ് ട്രെയ്ഡിങ്ങിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്ത ശ്രീ നിസാർ, ശ്രീ അർഷാദ്, ശ്രീ നാസർ എന്നിവർ സ്പോർട്സ് വിംഗ് സെക്രട്ടറി ശ്രീ മുസ്തഫ ക്ക് ജേഴ്‌സി കൈമാറി പ്രകാശനം ചെയ്തു.
ഇടപ്പാളയം ജനറൽ സെക്രട്ടറി ശ്രീമതി ഷമീല, ജോയിൻ സെക്രട്ടറി ശ്രീമതി ഷിജി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ശ്രീ ഷാഹുൽ കാലടി കൂടാതെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സ്പോർട്സ് വിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.









