വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്ല മേധാവി ഇലോൺ മസ്കും തമ്മിലുള്ള ഭിന്നത അതിന്റെ മൂർദ്ധന്യത്തിലെത്തിയതായി റിപ്പോർട്ട്. മാത്രമല്ല വഷളായ ബന്ധം പരിഹരിക്കാൻ ആഗ്രഹമില്ലെന്ന് ട്രംപും മസ്കും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് പിന്നാലെ ട്രംപ് മസ്കിനെതിരെ ഭീഷണിയുടെ സ്വരവുമായെത്തി. ഇലോൺ മസ്ക് ഡെമോക്രാറ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എൻബിസി ചാനലിനോടായിരുന്നു ട്രംപിന്റെ പ്രതികരണം. മസ്കുമായി ഒത്തുതീർപ്പിലെത്താൻ പദ്ധതിയില്ല. ഞാൻ മറ്റ് കാര്യങ്ങളിൽ തിരക്കിലാണ്. അദ്ദേഹത്തോട് സംസാരിക്കാൻ ഉദ്ദേശ്യമില്ല.’ മസ്കുമായുള്ള ബന്ധം […]