വാഷിങ്ടൺ: സ്വകാര്യ- കുടുംബ താൽപര്യങ്ങൾക്ക് വേണ്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചതെന്ന ഗുരുതര ആരോപണവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ. പാക്കിസ്ഥാനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രംപ് ഇങ്ങനെയൊരു കടുംകൈയ്ക്ക് മുതിർന്നത് എന്നാണ് ജെയ്കിന്റെ വെളിപ്പെടുത്തൽ. മെയ്ദാസ്ടച്ച് എന്ന യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് അഭിഭാഷകൻ കൂടിയായ സള്ളിവൻ ആരോപണം ഉന്നയിച്ചത്. ‘പതിറ്റാണ്ടുകളായി, കക്ഷിഭേദമന്യേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യുഎസ് […]









