
ന്യൂദല്‍ഹി: അഞ്ച് മാസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ( ഐ എസ് എല്‍) പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഐ എസ് എല്ലിലെ 14 ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ലബ് ഭാരവാഹികളുമായും അഖിലേന്ത്യാ ഫുടബാള്‍ ഫെഡറേഷന്‍ ഭാരവാഹികളുമായും കായിക മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
ഈ സീസണില്‍ ആകെ 91 മത്സരങ്ങളാണ് ഉണ്ടാവുക. നേരത്തെ ടൂര്‍ണമെന്റ് ഗോവയില്‍ മാത്രമായി നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും വിവിധ ടീമുകളുടെ ഹോം ഗ്രൗണ്ടുകളിലടക്കം ഐ എസ് എല്‍ മത്സരങ്ങള്‍ നടത്താനാണ് പുതിയ തീരുമാനം. ഇത് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചില മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും.
കായികതാരങ്ങള്‍ക്ക് മത്സരങ്ങള്‍ നഷ്ടമാകരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദ്ദേശം നല്‍കിയതാണ് ലീഗ് പുനരാരംഭിക്കാനുളള തീരുമാനത്തില്‍ നിര്‍ണായകമായത്. ഐ എസ് എല്‍ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ 14 കോടി രൂപ നല്‍കും. കളിക്കാന്‍ സന്നദ്ധരായ ടീമുകളെ മാത്രം ഉള്‍പ്പെടുത്തി ലീഗ് മുന്നോട്ട് കൊണ്ടുപോകുമെന്ന മന്ത്രിയുടെ കര്‍ശന നിലപാടിന് മുന്നില്‍ ക്ലബ്ബുകള്‍ക്ക് വഴങ്ങേണ്ടി വന്നു.
ഐ എസ് എല്‍ അനിശ്ചിതമായി നീളുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും താരങ്ങള്‍ക്കും വലിയ തിരിച്ചടിയാകുമെന്ന് കണ്ട പ്രധാനമന്ത്രി, ടൂര്‍ണമെന്റ് വേഗത്തില്‍ നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ക്ലബുകളുടെ സാമ്പത്തിക പ്രതിസന്ധിയും മറ്റ് തര്‍ക്കങ്ങളും പിന്നീട് പരിഗണിക്കാമെന്ന നിലപാടിലാണ് കായിക മന്ത്രാലയം.
രണ്ടിലൊന്ന് അറിയണമെന്ന സര്‍ക്കാര്‍ നിലപാടില്‍ ക്ലബ്ബുകള്‍ക്ക് മറ്റ് ഉപാധികള്‍ മുന്നോട്ട് വെക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം. മത്സരക്രമം ഉടന്‍ തന്നെ അധികൃതര്‍ പുറത്തുവിടും. ഐ എസ് എല്‍ അനിശ്ചിതമായി നീളുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും താരങ്ങള്‍ക്കും വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, ടൂര്‍ണമെന്റ് വേഗത്തില്‍ നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ക്ലബ്ബുകളുടെ സാമ്പത്തിക പ്രതിസന്ധിയും മറ്റ് തര്‍ക്കങ്ങളും പിന്നീട് പരിഗണിക്കാമെന്ന നിലപാടിലാണ് കായിക മന്ത്രാലയം.









